കുവൈത്ത് സിറ്റി :  കൊറോണ വൈറസ് പുതിയ വകഭേദം കണ്ടെത്തിയതോടെ കുവൈത്തിലും കനത്ത ജാഗ്രത നിര്‍ദേശം.ദക്ഷിണാഫ്രിക്കയില്‍ ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് കുവൈത്തിലും കടുത്ത ജാഗ്രത പാലിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്.

അതോടൊപ്പം ദക്ഷിണാഫ്രിക്കയില്‍ ജനിതകഭേദം സംഭവിച്ച കോവിഡ് വാകഭേദം റിപ്പോര്‍ട്ട്  ചെയ്തതോടെ യാത്രക്കാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കുവൈത്ത് ഏവിയേഷന്‍.രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരും കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമായി  പാലിക്കണമെന്നും, യാത്രക്കാര്‍ നിര്‍ബന്ധമായും പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

അതോടൊപ്പം കോവിഡ് പ്രതിരോധ നടപടികളോടാനുബന്ധിച്ചു പുറപ്പെടുവിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചു യാത്രക്ക് മുന്‍പായി നടപടി ക്രമങ്ങള്‍ പാലിക്കണമെന്നും ഏവിയേഷന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.അതേസമയം ദക്ഷിണാഫ്രിക്കയില്‍ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ കുവൈറ്റ് ആരോഗ്യ മന്ത്രി ഡോക്ടര്‍  ഷേക്ക് ബാസില്‍ അല്‍ സബാഹ് അടിയന്തിര യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.

വകഭേദം സംഭവിച്ച B11529 കോവിഡ് വൈറസിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ മന്ത്രി ആരോഗ്യ മന്ത്രാലയ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നും, ഇതു സംബന്ധിച്ചു കുവൈത്ത് ആരോഗ്യമന്ത്രാലയം സ്വീകരിക്കേണ്ട നടപടിക്രമങ്ങളും, സുരക്ഷാ മുന്‍കരുതലുകളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.