കുവൈത്ത് സിറ്റി :  കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കുവൈത്ത് കിരീടാവകാശി ഷേയ്ഖ് മിശാല്‍ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ്, കുവൈത്ത് പാര്‍ലമെന്റ് സ്പീക്കര്‍ മാര്‍സൂഖ് അല്‍ ഗാനിം എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി.

കഴിഞ്ഞ വാരം മന്ത്രിസഭ രാജി വക്കുകയും പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് പ്രധാനമന്ത്രിയായി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍  സബാഹിനെ വീണ്ടും നിയമിച്ചതിന് ശേഷം നടക്കുന്ന കൂടിക്കാഴ്ചയില്‍ കിരീടാവകാശി, പാര്‍ലമെന്റ് സ്പീക്കര്‍,പ്രധാനമന്ത്രിയിലും കുവൈത്ത് അമീര്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുന്നതായി അഭിപ്രായപെട്ടു.

പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുന്നതോടൊപ്പം മൂന്നു പേരും രാജ്യത്തെ ഭരണ നടപടികളുടെ നെടും തൂണുകളാണെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ ഭരണകാര്യങ്ങളില്‍ അമീറിന്റെ അധികാരത്തില്‍ ചിലത് കിരീടാവകാശിക്ക്  കഴിഞ്ഞ വാരം കൈ മാറിയിരുന്നു.

അതേസമയം ദേശീയ താല്‍പര്യത്തിന് മുന്‍ഗണന നല്‍കി കിരീടാവകാശിയുടെ നിര്‍ദേശങ്ങള്‍ക്ക് പ്രധാനമന്ത്രിയോടൊപ്പം പാര്‍ലമെന്റ് സ്പീക്കറും പൂര്‍ണ്ണ സഹകരണം ഉറപ്പ് വരുത്തുമെന്ന് സ്പീക്കര്‍ മാര്‍സൂഖ് അല്‍ ഗാനിം പറഞ്ഞു.