കുവൈത്ത് സിറ്റി: കുവൈത്തില്‍ 53 വിദേശ രാജ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി സന്ദര്‍ശന വിസ അനുവദിക്കും.ഇതു സംബന്ധിച്ചു ഇ വിസ സംവിധാനം നിലവില്‍ വന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വിസക്ക് അപേക്ഷ നല്‍കുന്നതിനും ഫീസ് അടക്കുന്നതിനുള്ള ഇ വിസ സംവിധാനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയതായും,പൊതു ജനങ്ങള്‍ക്ക് ഏറ്റവും ആധുനിക സംവിധാനം ഉപയോഗ പെടുത്താനാവുമെന്നും ആഭ്യന്തര മന്ത്രാലയം വാര്‍ത്താ കുറുപ്പില്‍ അറിയിച്ചു.അതോടൊപ്പം ജി സി സി അംഗ രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ക്കും ഇ വിസ ലഭ്യമാകും.അതേസമയം 53 വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്   ഓണ്‍ അറേവല്‍ ഇ വിസ ലഭിക്കുന്നതാണ്. എന്നാല്‍ ഈ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ല.