കുവൈറ്റ്  സിറ്റി :  സെന്റ്. സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍ അലുമിനി  അസോസിയേഷന്‍, കുവൈറ്റ് ചാപ്റ്റര്‍ (അല്‍മാസ് കുവൈറ്റ്) അതിന്റെ 2020-21 പ്രവര്‍ത്തിവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അല്‍മാസ്സ് ഉഴവൂരുമായി ചേര്‍ന്ന് നടത്തിയ  ഓണ്‍ലൈന്‍ സാഹിത്യ മത്സരം  'തൂലിക 2020-21' ന്റെ വിജയികളെ പ്രഖ്യാപിച്ചു.

അല്‍മാസ് കുവൈറ്റ്, ചെയര്‍മാന്‍ ക്ലിന്റിസ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ കുവൈറ്റ് അബ്ബാസിയ ഹെവന്‍സ് ഓഡിറ്റോറിയത്തില്‍  ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി. എബി സ്റ്റീഫന്‍, ട്രെഷറര്‍ ശ്രീ. മൈക്കിള്‍ ചാക്കോ, പ്രോഗ്രാം കണ്‍വീനര്‍മാരായ അജിത്, സാജന്‍, നിബിന്‍, മറ്റു കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

രണ്ടു  വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍:

പദ്യ വിഭാഗത്തില്‍, ഒന്നാംസമ്മാനമായ 15,000 രൂപയുടെ ക്യാഷ് പ്രൈസിനും ട്രോഫിക്കും അതുല്യ ആര്‍. കൃഷ്ണ അര്‍ഹയായി.

രണ്ടാം സമ്മാനമായ ആയ 10,000 രൂപയുടെ ക്യാഷ് പ്രൈസിനും ട്രോഫിക്കും  കൃഷ്ണപ്രിയ കെ. പി. യും അര്‍ഹയായി.

ഗദ്യ വിഭാഗത്തില്‍, ഒന്നാംസമ്മാനമായ  15,000  രൂപയുടെ ക്യാഷ് പ്രൈസിനും ട്രോഫിക്കും   ജ്യോതിഷ് സിറിയക്ക് അര്‍ഹനായി.

രണ്ടാം സമ്മാനമായ 10,000 രൂപയുടെ ക്യാഷ് പ്രൈസിനും ട്രോഫിക്കും   അതുല്യ ആര്‍. കൃഷ്ണ അര്‍ഹയായി.

വിജയികള്‍ കുള്ള സമ്മാനങ്ങള്‍ അടുത്ത മാസത്തില്‍ ഉഴവൂര്‍ സ്. സ്റ്റീഫന്‍സില്‍ വച്ചുനടക്കുന്ന അല്‍മാസ്സ് സംഗമത്തോടനുബന്ധിച്ച് വിതരണം ചെയുന്നതാണ്.