കുവൈത്ത് സിറ്റി:കോവിഡ് 19 കൊവാക്സിന്‍ കുത്തിവെപ്പ് എടുത്തതിന്റെ പേരില്‍ കുവൈത്തിലേക്ക് മടങ്ങാന്‍ കഴിയാത്ത ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയില്‍ ആരംഭിച്ചു.പട്ടിക തയ്യാറാക്കി കുവൈത്ത് അധികൃതരെ ഇതു സംബന്ധിച്ചു ബന്ധപ്പെടുന്നതിനാണ് ഇന്ത്യന്‍ എംബസ്സിയുടെ നീക്കം.

കോവാക്‌സിന്‍ സ്വീകരിച്ചതിനാല്‍, കുവൈത്തിലേക്ക് വരാന്‍ സാധിക്കാത്ത ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കാന്‍ ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ തുടങ്ങിയത്.വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്ക് കുവൈത്തിലേക്ക് തിരിച്ചെത്താന്‍ അനുമതി നല്‍കിയെങ്കിലും കോവാക്‌സിന്‍. കുത്തിവെപ്പ് എടുത്തവര്‍ക്ക് പ്രവേശന അനുമതിയില്ല.

കുവൈത്ത് അംഗീകരിച്ച പട്ടികയില്‍ കോവാക്‌സിന്‍ ഇല്ലാത്തതാണ് കാരണമായി ചൂണ്ടി കാണിക്കുന്നത്.അതേസമയം കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിട്ടുണ്ട്.. എന്നാല്‍ കോവാക്‌സിന്‍ കാരണം യാത്ര മുടങ്ങിയവരെക്കുറിച്ചുള്ള വിവരം ശേഖരിച്ച് കുവൈത്ത് അധികൃതരുമായി ചര്‍ച്ച ചെയ്യുന്നതിനാണ് റജിസ്‌ട്രേഷന്‍ ഡ്രൈവ് എന്ന് എംബസി വാര്‍ത്തകുറുപ്പില്‍ അറിയിച്ചു.

നേരത്തെ ഡ്രൈവില്‍ രജിസ്റ്റര്‍ ചെയ്തവരും ഗൂഗിള്‍ ഫോം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ് :https://forms.gle/ce3b9ETGJAeTJZku9ഈ വിഷയത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ എംബസി വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ലഭിക്കും, അപ്ഡേറ്റുകള്‍ക്കായി എംബസിയുടെ വെബ്സൈറ്റും (www.indembkwt.gov.in) സോഷ്യല്‍ മീഡിയ അക്കൗണ്ടും (Twitter: @indembkwt, Facebook: @indianembassykuwait)   ബന്ധപ്പെടുന്നതിനും  ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.