ഒ.ഐ.സി.സി കുവൈത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച കാരുണ്യസ്പര്‍ശം സാന്ത്വന പദ്ധതിയുടെ രണ്ടാം ഘട്ടം പയ്യന്നൂര്‍, പിലാത്തറയില്‍ പ്രവര്‍ത്തിച്ചു വരുന്ന HOPE ചരിറ്റബിള്‍ ട്രസ്റ്റില്‍ വച്ച് കെ.പി.സി.സി അംഗം എം.പി.ഉണ്ണികൃഷ്ണന്‍ ഉത്ഘാടനം ചെയ്തു.

കടന്നപ്പള്ളി പാണപ്പുഴ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുമായി സഹകരിച്ചുകൊണ്ട് നടത്തിയ പ്രസ്തുത പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് ശ്രീ, കെ.പി.ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു.അഡ്വ: ബ്രിജേഷ്‌കുമാര്‍, എന്‍.വി.രാധാകൃഷ്ണന്‍, കെ.പി.ജയചന്ദ്രന്‍, പി.പി.രാജീവന്‍, കെ.രവീന്ദ്രന്‍, പി.കെ.രമേശന്‍, ഇ.ടി.വേണുഗോപാല്‍, അശ്വിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.