കുവൈത്ത് സിറ്റി:കോവിഡ് ബൂസ്റ്റര്‍ ഡോസ് എല്ലാ വിദേശികളും സ്വദേശികളും സ്വീകരിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും കോവിഡ് 19 മൂന്നാമത് ഡോസ് നിര്‍ബന്ധമായും സ്വീകരിക്കുന്നതിന് രാജ്യ വ്യാപകമായി ക്യാമ്പയിന്‍ സംഘടുപ്പിച്ചു.6 മാസം മുമ്പ് കോവിഡ് 19 രണ്ടാമത് ഡോസ് സ്വീകരിച്ചവര്‍ക്ക് മൂന്നാമത് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്നു ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് അറിയിച്ചു.

അതേസമയം കോവിഡ് ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ചു രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാമ്പയില്‍ ഊര്‍ജിതമാക്കിയബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ മുന്‍കൂട്ടിയുള്ള രജിസ്ട്രേഷന്‍ ആവശ്യമില്ലെന്നും  ആരോഗ്യമന്ത്രാലയ വക്താവ് ഡോ അബ്ദുല്ല അസ്സനദ് കൂട്ടിച്ചേര്‍ത്തു.പതിനെട്ടു വയസ്സ് പൂര്‍ത്തിയായവരും രണ്ടാമത്തെ ഡോസ് എടുത്തു പിന്നിട്ടവരുമായ ആളുകള്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തി അധിക ഡോസ് സ്വീകരിക്കാമെന്നും, കോവിഡിനെതിരെയുള്ള പ്രതിരോധശേഷി കൂടുതല്‍ ശക്തമാക്കുന്നതിനും വൈറസ് വകഭേദങ്ങള്‍ മാരകമാകാതിരിക്കാനും ബൂസ്റ്റര്‍ വാക്സിന്‍ സഹായിക്കുമെന്നും,. കൂടാതെ .കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രമ മൂന്നാം ഡോസ് സ്വീകരിക്കാവൂ എന്നും ഡോ അബ്ദുള്ള അല്‍ സനദ് മുന്നറിയിപ്പ് നല്‍കുന്നു.