കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രിയായി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് വീണ്ടും നിയമിതനായി.കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കുവൈത്ത് കിരീടാവകാശി ഷേയ്ഖ് മിഷാല്‍ അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബാഹും സംയുക്തമായിട്ടാണ് ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിനെ  കുവൈത്ത് പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ചത്.

നവംബര്‍ എട്ടിനാണ്  കുവൈത്ത് മന്ത്രിസഭ പുനഃസംഘടനക്കായി രാജിവെച്ചത്. പാര്‍ലമെന്റും സര്‍ക്കാറും തമ്മിലുള്ള ബന്ധം കൂടുതല്‍ സുഖമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നാഷനല്‍ ഡയലോഗിന്റെ തുടര്‍ച്ചയായിട്ടാണ്  പുതിയൊരു തുടക്കത്തിനായി മന്ത്രിസഭ രാജിവെച്ചത്. പാര്‍ലമെന്റിന് അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കിയും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളെ ഉള്‍പ്പെടുത്തിയുമാണ് പുതിയ മന്ത്രിസഭക്ക് രൂപം നല്‍കുന്നതിന് പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹിനെ ചുമതലപെടുത്തിയിട്ടുള്ളത്.