കുവൈത്ത് സിറ്റി:  കുവൈത്തിന് പുറത്ത് 6 മാസത്തിലേറെയായി തുടരുന്ന വിദേശികള്‍ക്കു തങ്ങളുടെ താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അവസരം.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദേശികള്‍ക്കു താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിനുള്ള അവസരം തുടരുമെന്ന് കുടിയേറ്റ വിഭാഗം അറിയിച്ചു.കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈ വശമുള്ള എല്ലാ വിദേശികള്‍ക്കും താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാവുന്നതാണ് എന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

അതോടൊപ്പം രാജ്യത്തിന് പുറത്ത് 6 മാസത്തില്‍ അധികമായി കഴിയുന്ന വിദേശികളുടെ താമസ രേഖ റദ്ദ് ചെയ്യുന്ന കാര്യം തല്‍ക്കാലം പരിഗണനയില്‍ ഇല്ലെന്ന് കുവൈത്ത് കുടിയേറ്റ വിഭാഗം കൂട്ടിച്ചേര്‍ത്തു.