കുവൈത്ത് സിറ്റി:കുവൈത്ത് സ്വദേശി വനിതയെ ഗൂഗിളിന്റെ തലപ്പത്തു നിയമിച്ചു.ഗൂഗിളിന്റെ സ്ട്രാറ്റജി ഒപ്പറേഷന്‍ മേധാവിയായിട്ടാണ് ലൈല ജാസ്സിം നിയമതയായത്.

ആഗോള ടെക് ഭീമന്‍ ഗൂഗിളിന്റെ ഉന്നത പദവിയിലേക്കാണ് കുവൈത്ത് സ്വദേശി വനിത ഹലൈല ജാസിം നിയമിതയാവുന്നത്. ഗൂഗിളിന്റെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ സ്റ്റ്രാറ്റജി ആന്‍ഡ് ഓപറേഷന്‍ ഡയറക്റ്ററായാണ് ലൈലയെ നിയമിച്ചത്.

കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഡ് ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സാങ്കേതിക മേഖലയില്‍ ബിരുദാനന്തര ബിരുദധാരിയായ ലൈല കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കിയാണ് ബിരുദ പഠനം നടത്തിയത്.

അതേസമയം യുവതിയുടെ നേട്ടത്തില്‍ അഭിമാനിക്കുന്നതായി കുവൈത്ത് സെന്റ്രല്‍ ബാങ്കും,അമീരി ദിവാനിലെ ഉപദേഷ്ടാവ് ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ്ഹഅല്‍ ഹസബാഹും ലൈലയുടെ വിജയത്തില്‍ അഭിനന്ദിക്കുകയും, യുവതലമുറക്ക് അഭിമാനകരമായ നേട്ടമാണ് ലൈല കൈവരിച്ചതെന്നും അദ്ദേഹം അഭിപ്രായപെട്ടു.