കുവൈത്ത് സിറ്റി:  കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിദേശികൾക്കു കമ്പനി ഉടമാവകാശം അനുവദിക്കാൻ നീക്കം. വിദേശ നിക്ഷേപം ലക്ഷ്യമാക്കി വിദേശികൾക്കു സ്വകാര്യമേഖലയിൽ കമ്പനികളുടെ ഉടമവകാശം അനുവദിക്കും.

കുവൈറ്റ്‌ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ സബാഹാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തിയത്. വിദേശ നിക്ഷേപവും സാമ്പത്തിക പുരോഗതിയും ലക്ഷ്യമാക്കിയാണ് പുതിയ നീക്കം.

രാജ്യത്ത് വിദേശ നിക്ഷേപം ലക്ഷ്യമാക്കി വിദേശികൾക്ക്  സ്വ​കാ​ര്യ  മേഖലയിൽ ക​മ്പ​നി​ക​ളു​ടെ ഉ​ട​മാ​വ​കാ​ശം ന​ൽ​കാ​ൻ നീ​ക്ക​മു​ള്ള​താ​യി പ്രാദേശിക ദിനപത്രം റിപ്പോർട്ട്‌ ചെയ്യുന്നു. നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നും സാ​മ്പ​ത്തി​ക​വ്യ​വ​സ്ഥ മെ​ച്ച​പ്പെ​ടാ​നും ഇ​ത്​ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​  സാമ്പത്തിക രംഗത്തെ വിദഗ്ദരുടെ വിലയിരുത്തൽ 

അതേസമയം ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ രാജ്യത്ത് 100 കോ​ടി ദിനാ​റിന്റെ നി​ക്ഷേ​പ​മാ​ണ് കൈവരിക്കാൻ കഴിഞ്ഞത്. എന്നാൽ 2030 ഓടെ രാജ്യത്തേക്ക് 5000 കോ​ടി ഡോ​ള​റിന്റെ  നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പമാണ് ല​ക്ഷ്യ​മി​ടു​ന്നത്. ഇതിന്റെ ഭാഗമായി വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന വിധത്തിൽ വി​ദേ​ശ​നി​ക്ഷേ​പ​ക​ർ​ക്കും ക​മ്പ​നി​ക​ൾ​ക്കും രാ​ജ്യ​ത്തെ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ക്കാ​ൻ മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കു​മെ​ന്നും ഷേയ്ഖ് അബ്ദുല്ല വ്യക്തമാക്കി.

നിലവിൽ 21 വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നിക്ഷേപകർ രാ​ജ്യ​ത്ത്​ സേ​വ​ന​മേ​ഖ​ല​യി​ൽ മുതൽ മുടക്കിയിട്ടുണ്ട്. പ്രധാനമായും ഐ.ടി, എ​ണ്ണ, പ്ര​കൃ​തി​വാ​ത​കം, നി​ർ​മാ​ണം, പ​രി​ശീ​ല​നം, ആ​രോ​ഗ്യം, ഊ​ർ​ജം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നാ​യിട്ടാണ് കെ ഡി ഐ പി എ ലക്ഷ്യമിടുന്നത്