കുവൈത്ത് സിറ്റി:  കുവൈത്തിൽ സൈന്യത്തിൽ വനിതകൾക്ക് പ്രവേശനം അനുവദിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം കുവൈത്ത് ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷേയ്ഖ് ഹാമദ്‌ ജാബർ അൽ അലി അൽ സഹാബ് പുറപ്പെടുവിച്ചു. വനിതകൾക്ക് സൈന്യത്തിൽ വിവിധ തസ്തികകളിൽ ഉയർന്ന റാങ്കിൽ സേവനം അനുഷ്ഠിക്കുന്നതിന് രജിസ്ട്രേഷൻ ആരംഭിച്ചു.

കു​വൈ​ത്ത് സൈ​ന്യ​ത്തി​ൽ സ്വ​ദേ​ശി വ​നി​ത​ക​ൾ​ക്ക് സ്പെ​ഷാ​ലി​റ്റി ഓ​ഫി​സ​ർ, നോ​ൺ-​ക​മീ​ഷ​ൻ​ഡ് ഓ​ഫി​സ​ർ, മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്, മി​ലി​ട്ട​റി സപ്പോ​ർ​ട്ട് സ​ർ​വി​സ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ ജോ​ലി​ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് ഷേയ്ഖ് ഹാമദ്‌ ജാബർ അൽ സബാഹ് കു​വൈ​ത്ത് വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് വെളിപ്പെടുത്തി.

രാ​ജ്യ​ത്തെ സേ​വി​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ് സ്വദേശി വ​നി​ത​ക​ളെ​ന്നും, സ്വദേശി  വ​നി​ത​ക​ളു​ടെ ക​ഴി​വി​ലും സ​ന്ന​ദ്ധ​ത​യി​ലും പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്നും അദ്ദേഹം അഭിപ്രായപെട്ടു.

കു​വൈ​ത്ത് പൊ​ലീ​സ് സേ​ന​യി​ൽ വ​നി​ത​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വി​ഭാ​ഗമുണ്ടെങ്കിലും, ഇതദ്യമായിട്ടാണ് സൈനിക മേഖലയിൽ സ്വദേശി വനിതകൾ പ്രവേശിക്കുന്നത്.