കുവൈത്ത് സിറ്റി: കുവൈത്ത് വിമാന തവളത്തിലെ നിലവിലെ പ്രവര്‍ത്തന ശേഷി തുടരും. നിലവില്‍ തുടരുന്ന പ്രതിദിനം പതിനായിരം യാത്രക്കാര്‍ എന്ന സ്ഥിതിയില്‍ ഉടന്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. നിലവില്‍ 35 വിമാനകമ്പനികളാണ് സര്‍വീസ് നടത്തുന്നത്.

വിമാന കമ്പനികളുടെ എണ്ണം 35 നിന്ന് വര്‍ദ്ധിപ്പിക്കുന്നത് എയര്‍ പോര്‍ട്ടിന്റെ പ്രവര്‍ത്തനശേഷി പൂര്‍ണമായതിനുശേഷമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .

വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി ഉയര്‍ത്താത്ത സാഹചര്യത്തില്‍ നിലവില്‍ തുടരുന്ന വര്‍ദ്ധിച്ച ടിക്കറ്റ് നിരക്ക് തുടരുമെന്നാണ് ട്രാവല്‍ വിദഗ്ദരുടെ വിലയിരുത്തല്‍.