കുവൈത്ത് സിറ്റി: കുവൈത്തില്‍ രാജ്യ വ്യാപകമായി കോവിഡ് വാക്സിനേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. രാജ്യത്ത് എല്ലാ താമസക്കാര്‍ക്കും കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നത് വരെ ക്യാമ്പയിന്‍ തുടുരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം വിദേശികള്‍ തിങ്ങി വസിക്കുന്ന ബിനീദ് അല്‍ ഗാര്‍ പ്രദേശത്തു സംഘടുപ്പിച്ച വാക്സിനേഷന്‍ ക്യാമ്പയിനില്‍ നിരവധി പേര്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വരും ദിവസങ്ങളിലും ക്യാമ്പയിന്‍ തുടുരുമെന്നും, ഏതെങ്കിലും കാരണത്താല്‍ വാക്സിനേഷന്‍ ലഭിക്കാത്ത തൊഴിലാളികളെ കണ്ടെത്തി കുത്തിവെപ്പ് നടത്തുന്നതിനുമാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.

പ്രായ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും കുത്തിവെപ്പ് പൂര്‍ത്തിയാക്കുമെന്നും അതിന്റെ ഭാഗമായിട്ടാണ് രാജ്യത്ത് താമസിക്കുന്ന എല്ലാ വിദേശ തൊഴിലാളികള്‍ക്കും വാക്സിനേഷന്‍ എത്തിക്കുന്നതിനുമാണ് ക്യാമ്പയിന്‍ തുടരുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.