കുവൈത്ത് സിറ്റി: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് പണമൊഴുകുന്നു. ഒരു കുവൈത്ത് ദിനാറിനു 249 രൂപയായത്തോടെ ഇന്ത്യയിലേക്ക് പണമയക്കാന്‍ മണി എക്‌സ്‌ചേഞ്ചുകളില്‍ വലിയ തിരക്ക് രൂപപ്പെട്ടു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി 246 മുതല്‍ 249 രൂപ വരെയാണ് ഒരു ദിനാറിന്റെ വിനിമയ മൂല്യം. ഏതാനും മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. അതേസമയം മാസത്തിന്റെ ആദ്യ ദിനങ്ങളില്‍ കുവൈത്തില്‍ ഭൂരിഭാഗം കമ്പനികളും ശമ്പളം നല്‍കുന്ന സാഹചര്യത്തില്‍ സാധാരണ ഇന്ത്യക്കാര്‍ക്ക് രൂപയുടെ മൂല്യ തകര്‍ച്ച വലിയ നേട്ടമുണ്ടാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ മണി എക്സ് ചേഞ്ചുകളിലും പണം അയക്കുന്നതിനായി  വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.