കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ ശേഷി വർധിപ്പിക്കുന്നു. കൂടുതൽ യാത്രക്കാർക്ക് വന്നെത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് അധികൃതരുടെ നീക്കം. നിലവിലുള്ള. പതിനായിരം യാത്രക്കാരുടെ പ്രതിദിന ശേഷി ഉയർത്തി കൂടുതൽ യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള തലത്തിലേക്ക് ഉടൻ ഉയർത്തും.

നിലവിൽ രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ നിയന്ത്രണ വിധേയമായതോടെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങൾ നീക്കാൻ അധികൃതർ ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് കുവൈത്ത്  അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉടൻ വർധിപ്പിക്കുന്നതിനു അധികൃതർ തീരുമാനിച്ചതായിപ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ വിമാനത്താവളത്തിന്റെ  പ്രവർത്തന ശേഷി പ്രതിദിനം 10,000 യാത്രക്കാരാണ്.