കുവൈത്ത് സിറ്റി: കുവൈത്ത് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്തിന്റെ ഈ വർഷത്തെ സാംസ്‌കാരിക മേള 'അതിജീവനത്തിന്റെ' ഉദ്ഘാടനം കേരള പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.

മെഗാ സാംസ്കാരിക പരിപാടിയിൽ കവിയും, എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രാദേശിക സമയം വൈകുന്നേരം 3:30ന് ആരംഭിക്കുന്ന പരിപാടിയിൽ പിന്നണി ഗായകരായ മൃദുല വാര്യർ, കെ.കെ നിഷാദ്, ഷബീർ അലി, സംഗീത് എന്നിവർ നയിക്കുന്ന സംഗീത കലാവിരുന്ന് അരങ്ങേറും. നടൻ ജയരാജ് വാര്യർ പരിപാടിയിൽ പങ്കെടുക്കും.