കുവൈത്ത് സിറ്റി: എണ്ണ വില ബാരലിനു 100 ഡോളർ കവിയുമെന്ന് വിദഗ്ദരുടെ പ്രവചനം. കഴിഞ്ഞ ദിവസം കുവൈത്ത് ക്രൂഡോയിലിന്റെ വില 81.75 ഡോളറിലെത്തി. നീണ്ട ഇടവേളക്ക് ശേഷം എണ്ണ വില ബാരലിനു 80 ഡോളർ കവിഞ്ഞതോടെ എണ്ണ ഉത്പാദന ഓപക് അംഗ രാജ്യങ്ങളിൽ ആഹ്ലാദം.

പെ​ട്രോ​ളി​യം വി​ല ബാ​ര​ലി​ന്​ 80 ഡോ​ള​റി​ന്​ മു​ക​ളി​ലെ​ത്തി​യ​ത്​ കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ടെ എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ൾ​ക്ക്​ വലിയ ആശ്വാ​സ​മാ​യി. കു​വൈ​ത്ത്​ ക്രൂ​ഡോ​യി​ലി​ന്​ കഴിഞ്ഞ ദിവസം 81.75 ഡോ​ള​റാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അതേസമയം ബ്രെൻഡ് ക്രൂ​ഡി​ന്​ 81.08 ഡോ​ള​റും വെ​സ്​​റ്റ്​ ടെ​ക്​​സാ​സ്​ ഇ​ന്റ​ർ​മീ​ഡി​യ​റ്റി​ന്​ 79.78 ഡോ​ള​റു​മാ​ണ്​ രേഖപ്പെടുത്തിയത്.

കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ കമ്മി ബജറ്റ് പരിഹരിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമല്ല എങ്കിലും  എണ്ണ വില ഉയരുന്നത് ആശ്വാസകരമാണ്. കോ​വി​ഡ്​ പ്രതി​സ​ന്ധി​യി​ൽ അ​യ​വു​വ​ന്ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​പ​ണി സ​ജീ​വ​മാ​യിത്തു​ട​ങ്ങി​യ​താ​ണ്​  എണ്ണ വി​ല​വ​ർ​ധ​ന​വിനു കാ​ര​ണമെന്ന് ഈ മേഖലയിലെ വിദഗ്ദർ വിലയിരുത്തുന്നു.

കോ​വി​ഡ്​ സൃ​ഷ്​​ടി​ച്ച  സാമ്പത്തിക ആ​ഘാ​ത​ത്തി​ൽ​നി​ന്ന്​ ക​ര​ക​യ​റാ​ൻ വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഉ​ത്തേ​ജ​ക പാ​ക്കേ​ജുകൾ പ്രഖ്യാപിച്ചത്തോടെയാണ് എണ്ണ വിലയിൽ വർധനവുണ്ടായതെന്നും, എ​ണ്ണ​വി​ല ബാ​ര​ലി​ന്​ 100 ഡോ​ള​റിലെത്തുമെന്നും ഗോ​ൾ​ഡ്​​മാ​ൻ സാ​ച​സ്, ജെ.​പി. മോ​ർ​ഗ​ൻ എ​ന്നി​വർ പ്ര​വ​ചി​ക്കുന്നു. 2014ന്​ ​ശേ​ഷം  ഇതദ്യമായിട്ടാണ് എണ്ണ​വി​ല ബാ​ര​ലി​ന്​ 100 ഡോ​ള​റിലെത്തുന്നത്.