കുവൈത്ത് സിറ്റി:  കുവൈത്തിൽ 60 കഴിഞ്ഞ വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകരുതെന്ന തീരുമാനം റദ്ദാക്കുന്നതിന് ആലോചിക്കുന്നു. ഇതു സംബന്ധിച്ചു തീരുമാനം പുന പരിശോധിക്കുന്നതിനും, തീരുമാനത്തിന് നിയമ സാധുതയില്ലെന്ന് കുവൈത്ത് കാബിനറ്റ് ഫത്‌വ നിയമ നിർമ്മാണ സമിതി ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.

60 കഴിഞ്ഞ വിദേശികൾക്കു വർക്ക് പെർമിറ്റ്‌ നൽകരുതെന്ന മാൻ പവർ അതോറിറ്റിയുടെ തീരുമാനം റദ്ദാക്കുന്നതിനും, മാ​ൻ​പ​വ​ർ അ​തോ​റി​റ്റി എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന് നി​യ​മ സാ​ധു​ത​യി​ല്ലെ​ന്നും കുവൈത്ത് മന്ത്രിസഭാ ഫത്‌വ നിയമ നിർമ്മാണ സമിതിയാണ് വ്യ​ക്ത​മാ​ക്കി​യ​ത്.

അതേസമയം തൊ​ഴി​ൽ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ നി​യ​മ​ങ്ങ​ളോ ന​ട​പ​ടി​ക്ര​മ​ങ്ങ​ളോ പ്ര​ഖ്യാ​പി​ക്ക​ൽ മാ​ൻ​പ​വ​ർ അതോറി​റ്റി​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന കാ​ര്യ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഫ​ത്‌​വ.