കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യ മേഖലയിൽ നിന്നും വിസ നിയന്ത്രണം പിൻ‌വലിക്കുന്നു. വിദേശികൾക്ക് തൊഴിൽ വിസ, തൊഴിൽ പെർമിറ്റ്, സന്ദർശന വിസ തുടങ്ങിയ എല്ലാവിധ വിസകളും അനുവദിക്കാനാണ് തീരുമാനം. രാജ്യത്ത് ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കാണ്  വിസ, തൊ​ഴി​ൽ പെ​ർ​മി​റ്റ് എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന​ത് പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നിച്ചത്.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ വി​സ നി​യന്ത്ര​ണത്തിൽ നിന്ന് ഭക്ഷ്യമേഖലയെ ഒഴിവാക്കാൻ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തിലാണ് തീരുമാനമായത്. 

അതോടൊപ്പം റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ബേ​ക്ക​റി, മ​ത്സ്യ​ബ​ന്ധ​നം, വി​പ​ണ​നം, കാ​ർ​ഷി​ക ഫാ​മു​ക​ൾ, ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ, ക്ഷീരോൽപാദ​ന യൂ​നി​റ്റു​ക​ൾ, പൗ​ൾ​ട്രി ഫാം ​എ​ന്നീ മേ​ഖ​ല​ക​ളെ വി​സ നിയ​ന്ത്ര​ണ​ത്തി​ൽ ​നി​ന്ന് ഒഴി​വാ​ക്കി​യ​തായും റിപ്പോർട്ടിൽ പറയുന്നു.