കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് വിദേശികൾക്കും നൽകുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് മുൻഗണന പ്രകാരം അയച്ചു തുടങ്ങി. രോഗം പകരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ആരോഗ്യ പ്രവർത്തകർ,  60 വയസ്സ് കഴിഞ്ഞവർ, പ്രതിരോധശേഷി കുറക്കുന്ന മറ്റു രോഗങ്ങൾ ഉള്ളവർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്കാണ് ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്.

കുവൈത്തിൽ താമസിക്കുന്ന വിദേശികളിൽ അർഹരായവർക്ക് ഫൈസർ വാക്സിന്റെ മൂന്നാം ഡോസ് നൽകുന്നതിന്. നിശ്ചയിച്ച തീയതി അടങ്ങുന്ന സന്ദേശം അധികൃതർ അയച്ചുതുടങ്ങി.