കുവൈത്ത് സിറ്റി:  കുവൈത്തിൽ നിന്നും വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക ഫീസ് ഏർപ്പെടുത്തുന്നതിന് ഡി.ജി.സി.എ. നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രത്യേക കമ്പനിക്ക് രൂപം നൽകി യാത്രക്കാരെ രജിസ്റ്റർ ചെയ്യുന്നതിനാണ് നീക്കം.

അതേസമയം കുവൈത്തിൽ 'ഏർളി എൻക്വയറി' ആപ്ലിക്കേഷൻ പ്രാബല്യത്തിൽ വന്നതോടെയാണ് കുവൈത്ത് അന്താരാഷ്ട്രവിമാനത്താവളത്തിലൂടെ രാജ്യം വിടുന്ന യാത്രക്കാർക്ക് ഡി.ജി.സി.എ. പുതിയ ഫീസ് ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചത്.

അധിക ഫീസ് വിമാന ടിക്കറ്റിൽ ഉൾപ്പെടുത്തുന്നതിനും,  പിന്നീട് പ്രത്യേക സംവിധാനത്തിലൂടെ കമ്പനികൾ ഈ തുക സിവിൽ ഏവിയേഷന് കൈമാറുന്നതിനുമാണ് തീരുമാനം. 3.5 മുതൽ  4 ഡോളർ വരെ ആയിരിക്കും പുതിയ ഫീസ്.