കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു. തൊഴിൽ മേഖലയിൽ 10 പ്രധാന തസ്തികകളിൽ നിന്നും വിദേശികളെ പൂർണ്ണമായും ഒഴിവാക്കാനാണ് കുവൈത്ത് ഒരുങ്ങുന്നത്.

ഇൻഫർമേഷൻ ടെക്നോളജി, മറൈന്‍, സാഹിത്യം, മീഡിയ, ആർട്സ്, പബ്ലിക്ക് റിലേഷന്‍സ് തുടങ്ങി എല്ലാ മന്ത്രാലയങ്ങളിലെയും സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് അഡ്മിന്സ്ട്രേറ്റീവ് സപ്പോര്‍ട്ടിലും സര്‍ക്കാര്‍ ഏജന്‍സികളിലും സ്വകാര്യവത്കരണം പൂര്‍ണമാക്കുന്നതിനാണ് സർക്കാർ നീക്കം.

അധ്യാപക തസ്‌തികകൾ ഉൾപ്പെടെ സർക്കാർ മേഖലയിൽ ചില വിഭാഗങ്ങളിൽ ലക്ഷ്യമിട്ടതിലും കൂടുതൽ സ്വദേശിവത്കരണം
പൂർത്തിയാക്കി. എന്നാൽ സേവന മേഖലയിൽ 85 ശതമാനം സ്വദേശിവൽകരണം ലക്ഷ്യമിട്ടെങ്കിലും 59 ശതമാനം മാത്രമാണ് നടപ്പിലാക്കിയത്.

അതേസമയം സര്‍ക്കാര്‍ ജോലികളിൽ വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്ന നടപടിയും പുരോഗമിക്കുന്നുണ്ട്. സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതോടെ നിരവധി വിദേശികൾക്കു തൊഴിൽ നഷ്ടമാകും.