കുവൈത്ത് സിറ്റി:  കുവൈത്തിൽ മലയാളി നഴ്സിനെ ആശുപത്രി ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടൻ കുളത്തിൽ സിജോ പൗലോസിന്റെ ഭാര്യ ജസ്‌ലിൻ (35) ആണ് ഇബിൻ സിന ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രതിരോധ മന്ത്രാലയം ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയി ജസ്‌ലിൻ അർബുദ രോഗ ചികിത്സയുടെ ഭാഗമായിട്ടാണ് ഇബിൻ സിന ആശുപത്രിയിൽ എത്തിയത്.

മക്കൾ: ജാസിൽ, ജോവിൻ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ തുടരുന്നു.