കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന കെ.കെ.പി.എ,  മെമ്പര്‍ ശ്രീമതി ലൈല ജോര്‍ജിനു യാത്രയയപ്പ് നല്‍കി.മെഹബുള്ള കല ഹാളില്‍ നടന്ന ചടങ്ങില്‍  പ്രസിഡന്റ്   പ്രസിഡന്റ് സക്കീര്‍ പുത്തന്‍പാലം മൊമെന്റോ കൈമാറി.

രക്ഷാധികാരി ശ്രീ തോമസ് പള്ളിക്കല്‍,വൈസ് പ്രസിഡന്റ് ശ്രീമതി സാറാമ്മ ജോണ്‍സ്, ഉപദേശകസമിതി അംഗങ്ങള്‍ ആയ ശ്രീ അബ്ദുല്‍ കലാം മൗലവി, ശ്രീ സിറാജ്ജുദ്ധീന്‍ തൊട്ടപ്പ്, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ശ്രീ ജോസ് ജോര്‍ജ്, ശ്രീ വിനോദ് ഹരീന്ദ്രന്‍, ശ്രീ കിരണ്‍, എന്നിവര്‍  ആശംസകള്‍ അറിയിച്ചു.ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ശ്രീമതി സുശീല കണ്ണൂര്‍ സ്വാഗതവും ട്രഷറര്‍, ശ്രീ ബൈജു ലാല്‍ നന്ദിയും  പറഞ്ഞു.