കുവൈത്ത് സിറ്റി: എഡ്യൂക്കേഷണല്‍ ആന്റ് ചരിറ്റബിള്‍ ട്രസ്റ്റ് ഓഫ് സാരഥി കുവൈത്തിന്റെ  15-മത് വാര്‍ഷിക പൊതുയോഗം 2021 സെപ്റ്റംബര്‍ മാസം 24 വെള്ളിയാഴ്ച ഓണ്‍ലൈന്‍ സൂം പ്ലാറ്റ് ഫോമിലൂടെ നടന്നു.

സാരഥി ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീ സുരേഷ് കെ അധ്യക്ഷത വഹിച്ച യോഗം,സാരഥി കുവൈത്ത് പ്രസിഡന്റ് ശ്രീ സജീവ് നാരായണന്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു . സെക്രട്ടറി ശ്രീ വിനോദ് കുമാര്‍ സി എസ്, ജോ.സെക്രട്ടറി ശ്രീ ബിനുമോന്‍ എം.കെ എന്നിവര്‍ ചേര്‍ന്ന് 2020-21 പ്രവര്‍ത്തന കാലയളവിലെ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രസ്റ്റ് ട്രഷറര്‍ ശ്രീ ലിവിന്‍ രാമചന്ദ്രന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കു ശേഷം രണ്ടു റിപ്പോര്‍ട്ടുകളും യോഗം ഐക്യകണ്‌ഠേന പാസ്സാക്കി.

ചടങ്ങില്‍ വച്ച് സാരഥി സെന്റര്‍ ഫോര്‍ എക്‌സലന്‍സിനായി നവികരിച്ച വെബ് സൈറ്റിന്റെ (www.scfeacademy.com) ഉല്‍ഘാടനവും തുടര്‍ന്ന്  സാരഥിയം 2021 മെഗാഷോയുടെ പ്രമോ വീഡിയോയുടെ പ്രകാശനവും സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണന്‍ നിര്‍വഹിച്ചു.

വനിതാ വേദി സെക്രട്ടറി ശ്രീമതി പ്രീതാ സതീഷ് ഭദ്രദീപം കൊളുത്തി, കുമാരി നിഹാരിക സുരേഷിന്റെ ദൈവദശകം ആലാപനത്തോടുകൂടി ആരംഭിച്ച വാര്‍ഷിക പൊതുയോഗത്തില്‍  വൈസ് ചെയര്‍മാന്‍ ശ്രീ സജീവ്കുമാര്‍ ആര്‍ പ്രവര്‍ത്തനകാലയളവില്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു പോയ മഹത് വ്യക്തിത്വങ്ങള്‍ക്കും, സാരഥിയിലെയും, ട്രസ്റ്റിലേയും അംഗങ്ങള്‍, അംഗങ്ങളുടെ ബന്ധുമിത്രാദികള്‍ എന്നിവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് അനുശോചനപ്രമേയം അവതരിപ്പിച്ചു.

സാരഥി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ചെയര്‍മാന്‍ അഡ്വ.എന്‍ എസ് അരവിന്ദാക്ഷന്‍. സാരഥി ജനറല്‍ സെക്രട്ടറി ശ്രീ ബിജു സി വി, സാരഥി വൈസ് പ്രസിഡന്റ് ശ്രീ എന്‍ എസ് ജയന്‍, സാരഥി ട്രഷറര്‍ ശ്രീ റജീഷ് മുല്ലക്കല്‍, സാരഥി വനിതാ വേദി സെക്രട്ടറി ശ്രീമതി പ്രീത സതീഷ്, സാരഥി അഡൈ്വസറി ബോര്‍ഡ് അംഗം ശ്രീ സി എസ് ബാബു, മുന്‍ ട്രസ്റ്റ് ജോയിന്‍ സെക്രട്ടറി ശ്രീ പ്രേംസണ്‍ വി കെ എന്നിവര്‍ ആശംസകളര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു.

അഡ്വ. രാജേഷ് സാഗര്‍, ശ്രീ അജി കെ. ആര്‍, ശ്രീ സുരേഷ് വെള്ളാപ്പള്ളി എന്നിവര്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു.ജോയിന്റ് സെക്രട്ടറി ശ്രീ ബിനുമോന്‍ എം കെ സ്വാഗതവും ജോയിന്റ് ട്രഷറര്‍ ശ്രീ മുരുകദാസ് വി. കെ കൃതജ്ഞതയും പറഞ്ഞ യോഗം വൈകിട്ട് 5 മണിക്ക് അവസാനിച്ചു