കുവൈത്ത് സിറ്റി:  കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതായി കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് അഭിപ്രായപെട്ടു. ആരോഗ്യ മന്ത്രാലയവും മുന്‍ നിര പോരാളികളും നടത്തിയ മാതൃകപരമായ പ്രവര്‍ത്തനത്തില്‍ അഭിമാനിക്കുന്നതയും പ്രധാനമന്ത്രി ഫര്‍വാനിയ ആശുപത്രി പ്രൊജക്റ്റ് സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരെ അറിയിച്ചു.
 
രാജ്യത്ത് ഇതിനകം 70 ശതമാനം പേര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയതായും,. കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിച്ചു വരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
 
പുതിയ ഫര്‍വാനിയ ആശുപത്രി കെട്ടിട പദ്ധതി സന്ദര്‍ശിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ് കേസുകള്‍ വളരെയധികം കുറഞ്ഞതായും പ്രതിരോധ കുത്തിവെപ്പ് 70 ശതമാനം പൂര്‍ത്തിയാക്കി  കോവിഡ്  മഹാമാരിയെ ഏറ്റവുംകാര്യക്ഷമമായാണ് നേരിട്ടതെന്നും അതില്‍ 
രാജ്യത്തെ ആരോഗ്യ സംവിധാനം അഭിനന്ദനം അര്‍ഹിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.