കുവൈത്ത് സിറ്റി:  കുവൈത്തില്‍ വിദേശികള്‍ക്കു നിബന്ധനകളോടെ കുടുംബ,വാണിജ്യ,ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുമെന്ന് കുടിയേറ്റ വിഭാഗം. ആര്‍ട്ടിക്കിള്‍ 22 പ്രകാരം കുടുംബ സന്ദര്‍ശന വിസ, കൂടാതെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം  ടൂറിസ്റ്റ്, വാണിജ്യ വിസകളും അനുവദിക്കുന്നതാണ്.  ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ചില വിഭാഗം വിദേശികള്‍ക്കു മന്ത്രിസഭാ സമിതിയുടെ നിര്‍ദേശം അനുസരിച്ചു വിസ നല്‍കുന്നതാണെന്ന് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
 
പ്രത്യേക വിഭാഗങ്ങളിലുള്ള വിദേശികള്‍ക്ക് കുവൈത്ത് റെസിഡന്‌സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സന്ദര്‍ശന, വാണിജ്യ വിസകള്‍ക്ക് പുറമേ ആശ്രിത വിസകളും നല്‍കി തുടങ്ങിയതായിട്ടാണ് പ്രാദേശിക പത്രം റിപ്പോര്‍ട്ട്. ചെയ്യുന്നത്.
 
ആരോഗ്യ പ്രതിരോധ മന്ത്രാലയങ്ങള്‍,  കൂടാതെ ദേശീയ സേന, നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന് എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍,  കൂടാതെ വനിതാ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും
16 വയസിന് താഴെയുള്ള അവരുടെ കുട്ടികളെ കൊണ്ടുവരുന്നതിന് ആശ്രിത വിസ അനുവദിക്കും.
 
ഡോക്ടര്‍മാര്ക്കും നഴ്‌സുമാര്‍ക്കും അവരുടെ ഭര്‍്ത്താവിനെ വിസിറ്റ് വിസയില് കൊണ്ടുവരുന്നതിനു സന്ദര്‍ശന വിസ റെസിഡന്റ്‌സ് പെര്‍മിറ്റായി മാറ്റില്ലെന്ന നിബന്ധനയോടെ അനുവദിക്കും.