കുവൈത്ത് സിറ്റി :  കുവൈത്തിലെ എണ്ണ മേഖലയില്‍ സാങ്കേതിക വിദഗ്ധര്‍ക്ക് തൊഴില്‍ അവസരങ്ങള്‍.  നിരവധി സാങ്കേതിക തൊഴില്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി ബന്ധപ്പെട്ട അധികൃതര്‍ വെളിപ്പെടുത്തി.

കുവൈത്തു പെട്രോളിയം കോര്‍പ്പറേഷനിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 1,491 സാങ്കേതിക തൊഴിലവസരങ്ങള്‍
ലഭ്യമാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.

2021 ജൂണ്‍ അവസാനം വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഒഴിഞ്ഞു കിടക്കുന്ന തൊഴില്‍ തസ്തികയുടെ എണ്ണം അധികൃതര്‍ അറിയിച്ചത്.

എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും കുവൈത്ത് ഓയില്‍ കമ്പനി (KOC), കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനി (KNPC) എന്നീ സ്ഥാപനങ്ങളിലാണ്.

തൊഴിലാളികള്‍ മറ്റ് സ്ഥാപനങ്ങളിലേക്ക് തൊഴില്‍ മാറിയതും, നിരവധി വിദേശി തൊഴിലാളികളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതുമാണ്  തൊഴില്‍ ഒഴിവുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നും അധികൃതര്‍ ചൂണ്ടികാണിക്കുന്നു.

കുവൈത്ത് ഓയില്‍ കമ്പനിയില്‍ മാത്രം 443. സാങ്കേതിക തസ്തികകളിലും, നാഷണല്‍ പെട്രോളിയം കമ്പനിയില്‍  736 തൊഴില്‍ തസ്തികകളും,കുവൈത്തി ഓയില്‍ ടാങ്കേഴ്‌സില്‍ 57 ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.