കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇന്ത്യ ഉള്‍പ്പെടെ അഞ്ചു രാജ്യക്കാര്‍ക്ക് നേരിട്ടു പ്രവേശനമില്ല. കുവൈത്തില്‍ എത്തുന്നതിനു മുമ്പ് മറ്റൊരു രാജ്യം ഇടത്താവളമാക്കി 14 ദിവസം താമസിച്ച ശേഷം പ്രവേശിക്കാമെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കി.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം കുവൈത്തില്‍ എത്തിയാല്‍ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി പി സി ആര്‍ പരിശോധനയും നടത്തണം.

അതേസമയം, പ്രവേശന വിലക്ക് ഏര്‍പ്പെടുത്താത്ത രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ കുവൈത്തില്‍ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. കൂടാതെ പി സി ആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാമെന്നും കുവൈത്ത് വിമാനത്താവളം ഡി ജി സി എ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.