കുവൈത്ത് സിറ്റി:  കുവൈത്തില്‍ ഓഗസ്റ്റ് രണ്ട് കറുത്ത ദിനമായി ആചരിക്കുന്നു. ഇറാഖ് അധിനിവേശത്തിന്റെ മുപ്പത്തി ഒന്നാമത് വാർഷിക ദിനത്തിൽ ആരോഗ്യ മന്ത്രാലയം രക്തദാന കാമ്പയിൻ സംഘടിപ്പിക്കും.

1990 ഓഗസ്റ്റ് രണ്ട് കുവൈത്ത് ജനതയെ സംബന്ധിച്ചിടത്തോളം ഭീതിയുടെയും രോധനങ്ങളുടെയും കറുത്ത ദിനമാണ്. ഇറാഖ് അധിനിവേശത്തോടെ കുവൈത്ത് സ്വദേശികൾക്കും അവിടെ ഉണ്ടായിരുന്ന വിദേശികൾക്കും ഒരുപോലെ എല്ലാം നഷ്ടമായ കറുത്ത ദിനത്തിന്റെ സ്മരണകളാണ്. ഈ ദിനത്തിന്റെ ഓർമ്മകളിലാണ് കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സെ​ൻ​ട്ര​ൽ ബ്ല​ഡ്​ ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച്​ ര​ക്​​ത​ദാ​ന കാ​മ്പ​യി​ൻ സംഘടിപ്പിക്കുന്നത്.

ഇ​റാ​ഖ്​ അ​ധി​നി​വേ​ശ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ 'എ​ക്കാ​ല​വും നാം ​ഒ​രു​മി​ച്ച്​' ത​ല​ക്കെ​ട്ടി​ൽ തു​ട​ർ​ച്ച​യാ​യ ആ​റാം വ​ർ​ഷ​മാ​ണ്​ ര​ക്​​ത​ദാ​ന കാ​മ്പ​യി​ൻ സംഘടിപ്പിക്കുന്നത്. ആ​ഗ​സ്​​റ്റ്​ ര​ണ്ട് തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ജാ​ബി​രി​യ, അ​ദാ​ൻ ബ്ല​ഡ്​ ബാ​ങ്കു​ക​ളി​ൽ ര​ക്​​തം സ്വീ​ക​രി​ക്കും.

മു​ൻ​കൂ​ട്ടി അ​പ്പോ​യി​ൻ​​മെൻറ്​ എ​ടു​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്രം ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ര​ക്​​തദാനം നിർവഹിക്കാമെന്ന് രക്തബാങ്ക് മേധാവി ഡോ.ഹനാൻ അൽ അവാദി അറിയിച്ചു.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ക്​​തം ന​ൽ​കു​ന്ന​വ​രു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നാ​ണ്​ ഇ​ത്ത​വ​ണ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​​ടെ മാ​ത്രം അ​നു​മ​തി ന​ൽ​കു​ന്ന​തെ​ന്ന്​ ബ്ല​ഡ്​ ​ട്രാ​ൻ​സ്​​ഫ്യൂ​ഷ​ൻ ആ​ൻ​ഡ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ സ​ർ​വി​സ​സ്​ ആ​ക്​​ടി​ങ്​ ഡ​യ​റ​ക്​​ട​ർ  കൂടിയായ ഡോ. ​ഹ​നാ​ൻ അ​ൽ അ​വാ​ദി വ്യക്തമാക്കി.