കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ബ്ലഡ്‌ ട്രാൻഫ്യൂഷൻ സർവീസസ്  വിഭാഗം ലോക രക്തദാന ദിനം ആചരിച്ചു. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ സാ​ഹ​ച​ര്യം ര​ക്ത​ത്തി​ന്റെ ആ​വ​ശ്യ​ക​ത വ​ർ​ധി​പ്പി​ച്ചതായും നിരവധി പേർ ഇതിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം ബ്ലഡ്‌ ട്രാൻസ്‌ഫ്യൂഷൻ വിഭാഗം മേധാവി ഹനാൻ അൽ അവാദി പറഞ്ഞു.

300-ഓ​ളം ര​ക്​​ത​ദാ​ന ക്യാ​മ്പു​ക​ൾ ഒ​രു വ​ർ​ഷം ന​ട​ത്തു​ന്നു. 20,000-ല്‍ ഏ​റെ ബാ​ഗ്​ ര​ക്​​ത​മാ​ണ്​ ഇ​ങ്ങ​നെ ശേ​ഖ​രി​ക്കു​ന്ന​ത്. രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും മ​റ്റു​മാ​യി ശേ​ഖ​രി​ക്കു​ന്ന​തി​ന്​ പു​റ​മെ​യാ​ണി​ത്. ഒ​രു വ​ർ​ഷ​ത്തി​ൽ ഏകദേശം ഒ​രു ല​ക്ഷ​ത്തി​ന​ടു​ത്ത്​ ബാ​ഗ്​ രക്തം ശേ​ഖ​രി​ക്കു​ന്നണ്ട്. എന്നാൽ രാ​ജ്യ​ത്തെ ര​ക്​​ത​ബാ​ങ്കി​ൽ രക്തത്തിന്റെ കുറവ് അനുഭവപ്പെടുന്നതായും അവർ പറഞ്ഞു.

മലയാളി സംഘടനകൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ സംഘടനകളും രക്തദാന കാമ്പയിനിൽ സജീവമായി പങ്കെടുത്തു.