കുവൈത്ത് സിറ്റി: നാല് പതിറ്റാണ്ടിലധികമുള്ള പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് യാത്രതിരിക്കുന്ന പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റ സ്ഥാപക നേതക്കളില്‍ ഒരാളായ ടി. എം. മോഹനന് യാത്രയയപ്പ് നല്‍കി. സൂം ആപ്പിലൂടെ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തില്‍ നിരവധി അംഗങ്ങള്‍ പങ്കെടുത്തു.

നിലവില്‍ പല്‍പക് സാല്‍മിയ ഏരിയാ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്ന അദ്ധേഹം പല്‍പകിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറി, രക്ഷാധികാരി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നിങ്ങനെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സാമൂഹ്യ നന്മയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള അദ്ദേഹത്തിന്റെ  പ്രവര്‍ത്തനങ്ങളെ യോഗത്തില്‍ പങ്കെടുത്ത എല്ലാവരും പ്രകീര്‍ത്തിച്ചു. 

പല്‍പക് പ്രസിഡന്റ് പ്രേംരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജിജു മാത്യു സ്വാഗതവും ട്രഷറര്‍ ശ്രീഹരി നന്ദിയും പറഞ്ഞു. ഉപഹാരം അദ്ദേഹത്തെ സന്ദര്‍ശിച്ച് ഭാരവാഹികള്‍ കൈന്മാറി. 

മറുപടി പ്രസംഗത്തില്‍ ടി.എം. മോഹന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി അറിയിക്കുകയും പല്‍പകിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്തു.