കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസരേഖ കാലാവധി കഴിഞ്ഞ വിദേശികള്‍ക്ക് രേഖകള്‍ നിയമപരമാക്കുന്നതിന് 2021 ജൂണ്‍ 25 വരെ അവസരം. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഷേയ്ഖ് താമര്‍ അല്‍ അലി അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു.

സര്‍ക്കാര്‍ അനുവദിക്കുന്ന അവസരം വിനിയോഗിക്കാത്തവര്‍ ജൂണ്‍ 25 കഴിഞ്ഞാല്‍ കടുത്ത ശിക്ഷക്ക് വിധേയരാകും. പിഴയും തടവും കൂടാതെ പിന്നീടൊരിക്കലും കുവൈത്തിലേക്ക് മടങ്ങി വരാന്‍ കഴിയാത്ത വിധത്തില്‍ നാട് കടത്തുന്നമെന്നും ആഭ്യന്തര മന്ത്രാലയ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ തീരുമാനം മലയാളികളടക്കം നൂറു കണക്കിന് വിദേശികള്‍ക്കു വലിയ സഹായമാകും.