കുവൈത്ത് സിറ്റി:  കുവൈത്തില്‍ വീട്ട് ജോലിക്കാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന അനധികൃത ഓഫീസുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നീക്കം.

അനധികൃതമായി വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്നതായി 50 തിലേറെ പരാതികള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും  മാന്‍പവര്‍ പബ്ലിക് അതോറിറ്റിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ലൈസന്‍സുകള്‍ റദ്ദാക്കാന്‍ ആലോചിക്കുന്നത്.

പബ്ലിക് അതോറിറ്റിയുടെ കണക്കുകള്‍ അനുസരിച്ചു ആറ് പുതിയ കമ്പനികള്‍ക്ക് നിയമപരമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് നല്‍കിയതായും,. നിയമപരമായി പ്രവര്‍ത്തിക്കുന്ന 33 കമ്പനികളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനും തീരുമാനിച്ചത്.

അതേസമയം നിയമ ലംഘനം നടത്തിയ റിക്രൂട്ട്‌മെന്റ് കമ്പനികളുടെ ലൈസന്‍സ് അതോറിറ്റി റദാക്കിയതയും അധികൃതര്‍ അറിയിച്ചു.