കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന നേരിട്ടുള്ള വിമാന യാത്ര വിലക്ക് പിന്‍വലിച്ചു.

ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്ക് കുവൈത്തില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുന്നതായി കുവൈത്ത് വ്യോമഗതാഗത വിഭാഗം മേധാവി നായീഫ് അല്‍ ബേദറാണ് അറിയിച്ചത്.

അതേസമയം ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്കുള്ള യാത്രാ വിലക്ക് തുടരുന്നതാണ്. നിലവില്‍ വിദേശികള്‍ക്കു കുവൈത്തിലേക്കു പ്രാബല്യത്തിലുള്ള പ്രവേശന വിലക്ക് തുടരും.