കുവൈറ്റ് സിറ്റി:  കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്‍ഗ്ഗവേദിയായ ബാലവേദി കുവൈറ്റ്  Happy fear എന്ന ബാനറില്‍  വെബിനാര്‍ സംഘടിപ്പിച്ചു. കുട്ടികള്‍  പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള ഭയത്തെ എങ്ങനെ കുറക്കാം, എങ്ങനെ ആത്മവിശ്വാസം കൂട്ടാം  എന്ന വിഷയങ്ങളെ അധീകരിച്ച് കുവൈറ്റിലെ പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ ഡോ.ഐ.ടി  ഇളങ്കോവന്‍ നയിച്ച വെബിനാര്‍ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

ഈ പരിപാടിക്ക് ബാലവേദി പ്രസിണ്ടന്റ് കുമാരി അനന്തിക ദിലീപ് സ്വാഗതവും ബാലവേദി സെക്രട്ടറി കുമാരി അഭിരാമി അജിത്ത് കുമാര്‍ നന്ദിയും അര്‍പ്പിച്ചു.

ഈ പരിപാടിയുടെ ആദ്യ അവസാനം വരെ രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് പണിക്കര്‍ , സജീവ് എം. ജോര്‍ജ്ജ്, തോമസ് ചെപ്പുകുളം, ബാലവേദി അംഗം കുമാരി ധനുശ്രീ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.