കുവൈത്ത് സിറ്റി: ദീര്‍ഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വനിതാ വിങ് കോഓര്‍ഡിനേറ്റര്‍ സിന്ധു ഗോപാലകൃഷ്ണന് കായംകുളം NRIs യാത്രയയപ്പ് നല്‍കി.

സംഘടനയുടെ സ്‌നേഹോപഹാരം പ്രസിഡന്റ് ബി.എസ് പിള്ള സിന്ധു ഗോപാലകൃഷ്ണന് സമ്മാനിച്ചു. കെ.ജി ശ്രീകുമാര്‍, ഗോപാലകൃഷ്ണന്‍, ഖലീല്‍, അരുണ്‍ സോമന്‍ എന്നിവരും സന്നിഹിതരായിരുന്നു. ജഹ്റ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു സിന്ധു. പ്രസിഡന്റ് ബി.എസ് പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ വിപിന്‍ മങ്ങാട് നന്ദിയും പറഞ്ഞു.