കുവൈത്ത് സിറ്റി: കുവൈത്തില്‍ പാലക്കാട് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. പാലക്കാട് പട്ടാമ്പി കുമ്പിടി സ്വദേശി സതീഷ് കുമാര്‍ (57) ആണ് മരിച്ചത്. മിഷ്‌റീഫ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആയിരുന്നു അന്ത്യം. 

പാലക്കാട് അസോസിയേഷന്‍ അംഗമായ സതീഷ് കഴിഞ്ഞ 25 വര്‍ഷമായി നാഷണല്‍ എക്‌സ്‌ചേഞ്ച് കമ്പനി ജീവനക്കാരനാണ്. ഭാര്യ: ബിന്ദു, മക്കള്‍: വിഘനേഷ്, വൈഷ്ണവി.