കുവൈത്ത് സിറ്റി: കുവൈറ്റിലെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കൊല്ലം ജില്ല പ്രവാസി സമാജം അംഗവും കുവൈറ്റ് സെന്റ് പീറ്റേഴ്‌സ്  മാര്‍ത്തോമാ  ഇടവക വികാരിയുമായ റവ:ഫാദര്‍. യോശുദാസനും കുടുംബത്തിനും യാത്രയയപ്പ് നല്‍കി.

പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയില്‍ സൂമില്‍ കൂടിയ യോഗത്തിന് ജനറല്‍ സെക്രട്ടറി അലക്‌സ് മാത്യൂ സ്വാഗതവും ട്രഷറര്‍ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു. ജോയ് ജോണ്‍ തുരുത്തിക്കര അച്ചനെ വേദിക്ക് പരിചയപ്പെടുത്തി.

ലാജി ജേക്കബ്, ഡോക്ടര്‍ സുബു തോമസ്, സെക്രട്ടറിമാരായ പ്രമീള്‍ പ്രഭാകരന്‍, ജയന്‍ സദാശിവന്‍. റെജി മത്തായി. വര്‍ഗ്ഗീസ് വൈദ്യന്‍, അഡ്വ.തോമസ് പണിക്കര്‍, സലില്‍ വര്‍മ്മ. മത്തായി പാപ്പച്ചന്‍.പ്രസാദ് ഓ.എന്‍., വിജയന്‍, വനിത വേദി കണ്‍വീനര്‍ റീനി ബിനോയ്, അഡ്വ. ജെറി യേശുദാസ്, റെജി കോരോത്ത്, പ്രസന്നകുമാര്‍ ജെഫ്രി യേശുദാസ്. ഗിരീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യേശുദസന്‍ അച്ചന്‍ മറുപടി പ്രസംഗം നടത്തി.സലിം രാജ് ഉപഹാരം കൈമാറി*