കുവൈറ്റ് സിറ്റി: സൗജന്യ കോവിഡ് വാക്‌സിന്‍ നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരായി 'കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് വാക്‌സിന്‍ നയം തിരുത്തുക, ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക'
എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 30 വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അസിസ്റ്റന്റ്  സെക്രട്ടറി  സഖാവ് എന്‍. സുകന്യ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തും.

കുവൈറ്റിലെ ഇടത് സംസ്‌കാരിക സംഘടന  നേതാക്കള്‍ പങ്കെടുത്തു സംസാരിക്കും. പ്രതിഷേധകൂട്ടായ്മ കല കുവൈറ്റ് മീഡിയ വിങ് ഫേസ് ബുക്ക്  പേജിലൂടെ  തത്സമയം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.