കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈറ്റ്, വാക്സിനേഷനും ആവശ്യകതയും എന്ന വിഷയത്തില്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിമുതല്‍ https://www.facebook.com/groups/kozhikodedistrictassociationkuwait/ എന്ന ഫേസ്ബുക് പേജില്‍ ലഭ്യമാകും.

കോവിഡ് 19 രോഗത്തെ കുറിച്ചും അതിന്റെ വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടിയുമായി കേരളത്തില്‍ ആദ്യമായി നിപ്പ വൈറസ് നിര്‍ണയം നടത്തിയതിലൂടെ പ്രശസ്തനായ ഡോ: അനൂപ് കുമാര്‍ എ.എസ്. ഫേസ്ബുക്ക് ലൈവില്‍ എത്തുന്നു.