കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് കുവൈത്തിൽ 24 മണിക്കൂറിനിടയിൽ 11 മരണം. പുതിയതായി 1,464 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് മരണം 1,546 ആയി. ആകെ കോവിഡ് രോഗ ബാധിതർ 2, 71,145  ആയി ഉയർന്നു. രാജ്യത്തെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 15.14 ശതമാനമാണ്. ഇതിനകം 1,535 പേർ കൂടി രോഗ മുക്തരായതോടെ രാജ്യത്ത് മൊത്തം 2,54,423 പേർ രോഗ മുക്തരായി. 

നിലവിൽ 15,176 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇവരിൽ 216 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതയും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അൽ സനാദ് അറിയിച്ചു. കോവിഡ് പ്രതിരോധ  കുത്തിവെപ്പ് എടുക്കാത്ത  എ​ല്ലാ​വ​രും എ​ത്ര​യും വേ​ഗം കു​ത്തി​വെ​പ്പി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏ​റ്റ​വും കൂ​ടു​ത​ൽ പു​തി​യ കേ​സു​ക​ൾ റിപ്പോർട്ട്‌ ചെയ്തത് ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ലും തുടുർന്ന് യ​ഥാ​ക്ര​മം അ​ഹ്​​മ​ദി, ഫ​ർ​വാ​നി​യ, ജ​ഹ്​​റ, കാ​പി​റ്റ​ൽ ഗ​വ​ർ​​ണ​​റേ​റ്റു​ക​ളിലാണ്. വിദേശികൾ തിങ്ങി വസിക്കുന്ന പ്രദേശങ്ങളിലാണ് കോവിഡ് വ്യാപനം അതി രൂക്ഷമായികൊണ്ടിരിക്കുന്നത്. വിദേശികൾ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.