കുവൈത്ത് സിറ്റി:  കുവൈത്തില്‍ സിക്‌സ്ത് റിങ് റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപതിയിലേക്ക് മാറ്റി. സിക്‌സ്ത് റിങ് റോഡില്‍ ജഹാറയിലേക്ക്  പോകുന്ന വഴിയില്‍ കല്ലുകളില്‍ തട്ടി മറിഞ്ഞ ട്രക്ക് മറ്റു മൂന്നു വാഹനങ്ങളില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

തക്കസമയത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പാരാ മെഡിക്കല്‍ സംഘം സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.