കുവൈത്ത് സിറ്റി: വിദേശികളായ 12,000ല്‍ ഏറെ എഞ്ചിനീയര്‍മാര്‍ അംഗീകാരമില്ലാതെ തുടരുന്നു. ഇവരുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന് അക്രഡിറ്റേഷന്‍ ലഭിച്ചിട്ടില്ല. കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് മേധാവി ഫൈസല്‍ അല്‍ അതാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. വിദേശ എഞ്ചിനീര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് അക്രഡിറ്റേഷന്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ബിരുദമെടുത്ത എഞ്ചിനീയര്‍മാര്‍ പഠിച്ച കോളേജിന് ആക്കിക്രെഡിറ്റേഷന്‍ ഇല്ലാത്തതാണ് പ്രധാന കാരണം. കൂടാതെ വിദേശ എഞ്ചിനീയര്‍മാര്‍ സൊസൈറ്റി നടത്തുന്ന പരീക്ഷ പാസ്സാകുകയും വേണം. എന്നാല്‍ പല വിദേശ എഞ്ചിനീര്‍മാരും സൊസൈറ്റി നടത്തുന്ന പരീക്ഷ എഴുതാന്‍ തയ്യാറാകുന്നില്ലെന്നും ഫൈസല്‍ ചൂണ്ടിക്കാട്ടുന്നു.