കുവൈത്ത് സിറ്റി: ഇറാക്കിലെ നജഫില്‍ ഇബിന്‍ അല്‍ ഖത്തിബ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 82 പേര്‍ മരിക്കുകയും 110 പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്ത അതിദാരുണ സംഭവത്തില്‍ കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അനുശോചനം അറിയിച്ചു.

ദാരുണ സംഭവത്തില്‍ അത്യധികം ദുഖിക്കുന്നതയി ഇറാഖ് പ്രസിഡന്റ് ബര്‍ഹാന്‍ സാലഹിന് അയച്ച സന്ദേശത്തില്‍ അറിയിച്ചു. കുവൈത്ത് കിരീടാവകാശി ഷേയ്ഖ് മിശാല്‍ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, പ്രധാന മന്ത്രി ഷേയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് എന്നിവരും ഇറാഖ് പ്രസിഡന്റിന് അനുശോചന സന്ദേശം അയച്ചു.