കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 9 മരണം. 1,206  പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് മരണം 1,511 ആയി. കോവിഡ് രോഗികളുടെ എണ്ണം 2,65,404  ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. 1,497 പേര്‍ കൂടി രോഗ മുക്തരായതയി. ഇതിനകം 2,48,633 പേര്‍ രാജ്യത്ത് കോവിഡ് രോഗ മുക്തരായതായും അദ്ദേഹം പറഞ്ഞു.

7,518  പേരില്‍ നടത്തിയ പരിശോധനയിലാണ് 1,206 പേരില്‍ കോവിഡ് രോഗം കണ്ടെത്തിയത്. നിലവില്‍ 15,260 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 219  പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതായും ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

കോവിഡ് പ്രതിരോധ കുത്തിവെപ്പ് അതിവേഗം പുരോഗമിക്കുന്നതയും കൂടുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വദേശികളും വിദേശികളും കോവിഡ് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യണമെന്നും ഡോ അബ്ദുള്ള ആവശ്യപ്പെട്ടു.