KUWAITകുവൈറ്റ് സിറ്റി: പാലക്കാട് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് എല്‍.എന്‍ പുരം സ്വദേശിയായ രവി കൃഷ്ണനാണ് (52) മരിച്ചത്.

പ്രഭാത സവാരിക്കിടെ സാല്‍മിയ ഗാര്‍ഡനില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ആംബുലസില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിശോധനയില്‍ ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷമായി കുവൈത്തിലുള്ള ഇദ്ദേഹം അഹ്മദിയിലെ ട്രെമെക്സ് അല്‍ഗാനീം ജോയിന്റെ വെന്‍ച്ചറില്‍ ജനറല്‍ മാനേജറാണ്. ഭാര്യ:ഗീത, മക്കള്‍: ദീപ്തി, ശ്രുതി.