കുവൈത്ത് സിറ്റി :  കുവൈത്തില്‍ എല്ലാ മത ആചാരങ്ങളോടെ ശവസംസ്‌കാരം അനുവദിക്കുമെന്ന് കുവൈത്ത് മുനിസിപ്പലിറ്റി അധികൃതര്‍ അറിയിച്ചു.
അതേസമയം ഹിന്ദു ബുദ്ധ മത ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ അനുമതിയുണ്ടെങ്കിലും മൃതദേഹം ദഹിപ്പിക്കാനുള്ള അപേക്ഷകള്‍ നിരസിച്ചതായും മുനിസിപ്പലിറ്റി സ്മാശന വിഭാഗം മേധാവി ഡോ.ഫൈസല്‍ അല്‍ അവാദി അറിയിച്ചു.

മൃതദേഹം ദഹിപ്പിക്കുന്നതിന് 1980 മുതല്‍ നിരോധനം നിലവിലുള്ളതിനാലാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോവിഡ് കണക്കിലെടുത്തു കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ശ്മാശാനങ്ങളില്‍ പ്രവേശനം.