കുവൈത്ത്‌സിറ്റി: കുവൈത്തില്‍ റമദാനില്‍ തറാവീഹ് നമസ്‌കാരത്തിന് പള്ളികളില്‍ പ്രവേശനം അനുവദിക്കുമെന്ന് മത കാര്യ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒന്നിടവിട്ട് സ്ഥലം ഒഴിച്ചിട്ടായിരിക്കും നമസ്‌കാരം അനുവദിക്കുക.

കര്‍ശനമായി കോവിഡ് സുരക്ഷാ നടപടികള്‍ പാലിച്ചു കൊണ്ടായിരിക്കും പ്രവേശനം അനുവദിക്കുക എന്നും ഔഖാഫ് മത കാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം റമദാനെ വരവേല്‍ക്കുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതയും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫാരീദ് ഇമേദി വ്യക്തമാക്കി.